ഞാനും അജുവും (എന്‍റെ ബാച്ച്മയ്ട്ടും ഹോസ്റ്റല്‍മേയ്ട്ടും , ഡിസ്ക് അടിച്ച് റിപീറ്റ് ചെയ്യുന്ന, എന്‍റെ സൂപ്പര്‍ സീനിയര്‍ ആകേണ്ടിയിരുന്ന കക്ഷി) കൂടി ഒരു മിട്സീരീസ് കാലത്തെ നട്ടപ്പാതിരക്ക് സെക്കന്റ് ഷോ കഴിഞ്ഞ് എന്‍റെ ബുല്ലെട്ടില്‍ തിരിച് നെടുംകുഴിയിലെക്ക് വരുന്നു . ഒരു 12.30 ആയിക്കാണും , എട്ടാം മൈല്‍ എത്താറായപ്പോ നൈറ്റ് പട്രോളിങ്ങിനു ഇറങ്ങിയ പാമ്പാടി എസ് ഐയ് വണ്ടിക്ക് കൈ കാണിച്ചു .
എന്‍റെ കയ്യില്‍ പേപ്പറും തലയില്‍ ഹെല്മെട്ടുമില്ല. അജുവിന്‍റെ തലയില്‍ ഒരു കേര്ചീഫ് വലിച്ചുകെട്ടിയിട്ടുണ്ട് . ഓടിക്കുന്നത് ഞാന്‍ .
പോലീസിനെ കണ്ട അജു ത്രില്ലായി . ഹെല്‍മെറ്റിന്റെ ഫൈനും വണ്ടി പൊക്കുമോന്നുള്ള പേടിയും ഒക്കെയായി ഞാന്‍ വണ്ടിമെന്ന്‍ ഇറങ്ങി . കോണ്‍സ്റ്റബിള്‍ മാമന്‍ ഞങ്ങള്‍ രണ്ടാളുടെം മുഖത്തേക്ക് മാറി മാറി ടോര്‍ച് അടിച്ചിട്ട് ചോദിച്ചു , "അടിച്ചിട്ടുണ്ടല്ലേ ?" ഇങ്ങേരു ഇത് ആരെ അടിച്ച കാര്യമാ പറയുന്നത് പടച്ചോനെ എന്നോര്‍ത് ഞാന്‍ അന്തം വിട്ട് നിന്നു. എന്‍റെ അന്തം വിടല്‍ കണ്ട പോലീസുകാരന്‍ ഉറപ്പിച്ചു ഞാന്‍ അഞ്ചു പെഗ്ഗില്‍ കുറയാതെ അടിച്ചിട്ടുണ്ട് . ഇതൊക്കെക്കണ്ട് രസിച്ചു നിക്കുന്ന അജുവിനോട് മാമന്‍ ,"നീയോ?" അജു : "സാര്‍......., ഞാനോ ........? പെട്ടന്ന് കാര്യം മനസ്സിലായ ഞാന്‍ ,"സാര്‍ , ഞാനും അടിച്ചിട്ടില്ല സാര്‍ " മാമന്‍ എന്‍റെ KL 9 എന്ഫി നോക്കിട്ടു പറഞ്ഞു ,"ഉവ്വ ഉവ്വ , നിന്റെ സ്ഥലം എവിടെയാടാ ?".
ഞാന്‍ :"മലപ്പുറം "
മാമന്‍ (അജുവിനെ നോക്കി ):”നീയോ ?”
അജു :”കൊല്ലം ”
മാമന്‍ :"ആഹാ ... ഇവിടെ എന്താടാ നിങ്ങക്ക് പരിപാടി ?"
ഞാന്‍ :"സാര്‍ RIT ഈലാ.."
മാമന്‍ :"ഓഹോ .... എന്ജിനീരന്മാരനല്ലേ ...(പുച്ഛത്തോടെ ), എവടന്നാ ഈ നേരത്ത് ?"
അജു :”പടം പടം സാര്‍ , സെക്കന്റ് ഷോ ”
മാമന്‍ (അജുവിന്‍റെ തലേക്കെട്റ്റ് നോക്കിക്കൊണ്ട് ):"ഏതാഡാ ബ്രാഞ്ച് ?"
അജു (തമ്പ്രാനെ കണ്ട കീഴാളനെ പോലെ തലേക്കെട്റ്റ് അഴിച്ചു കൊണ്ട് ):"സിവിലാണ് സാര്‍ "
മാമന്‍ (കഷണ്ടി കയറിയ അജുവിന്‍റെ തല നോക്കി ):"എത്ര സപ്പ്ളി ഉണ്ടെടാ ?"
അജു :"ഇത് വരെ എല്ലാം ക്ലിയറാണ് സാര്‍ "
മാമന്‍ (പോലീസെ ശയ്ളിയില്‍ ഉറക്കെ ):"എത്രണ്ണം ഉണ്ടെടാ ...?"
അജു :"ര്ര്ര്‍ രണ്ടെണ്ണം സാര്‍ "
മാമന്‍ :"മ്മം ... വിട്ടോ വിട്ടോ .... "
സന്തോഷ് പണ്ഡിറ്റ് പടത്തിനിടക്ക് ഇന്റെര്‍വല്‍ ആവാനായല്ലോ എന്നോര്‍ത് നിക്കുമ്പോ THE END കണ്ട പോലെ ഞാന്‍ ആമ്പിയര്‍ ശരിയാക്കി വണ്ടി സ്റ്റാര്‍ട്ട് ആക്കി.
ഞാന്‍ ആശ്വാസത്തോടെ ബൈകിനു കൈ കൊടുക്കുമ്പോള്‍ അജു അവന്‍റെ സപ്പ്ളി എണ്ണി രണ്ടു കയ്യിലേയും വിരല്‍ രണ്ടു പ്രാവശ്യം തീര്‍ന്നപ്പോ കണ്‍ഫയൂഷനില്‍ ഫസ്റ്റ് സേം മുതല്‍ പിന്നേം എണ്ണിത്തുടങ്ങി.